
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ ഇരുപത്തൊന്നുകാരൻ പിടിയിൽ. അർഷാദ് (21) എന്ന യുവാവിനെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്.
തിരുമല സ്വദേശിനിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. ഓൺലൈൻ ഭക്ഷണ വിതരണം ചെയ്യുന്നതിനിടെയാണ് യുവാവ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. യുവാവ് പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.