കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കൽ; നഗരത്തില്‍ ബസുകൾക്ക് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി പൊലീസ്; നിയന്ത്രണങ്ങള്‍ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ പോലീസ് ബസ്സ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.

ഏര്‍പ്പെടുത്തിയ ബസ്സ് ഗതാഗത ക്രമീകരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 കെ.കെ റോഡ് വഴി വരുന്ന ബസ്സുകള്‍ തിരുനക്കര മൈതാനം ചുറ്റി ഗാന്ധി സ്ക്വയറില്‍ നിന്നും നേരേ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജംഗ്ഷന്‍ വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്.

 എം.സി റോഡെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ഗാന്ധി സ്ക്വയറില്‍ നിന്നും നേരേ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജംഗ്ഷന്‍ വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്.

 ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ഗാന്ധി സ്ക്വയറില്‍ നിന്നും നേരേ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജംഗ്ഷന്‍ ,നാഗമ്പടം ,സിയേഴ്സ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ് .

 കുമരകം – പരിപ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പതിവ് പോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.

 ചുങ്കം– കുടയംപടി- കുടമാളൂര്‍- മെഡിക്കള്‍ കോളേജ് ഭാഗത്തു വഴി വരുന്നതും പോകുന്നതുമായ ബസുകള്‍ നാഗമ്പടം സ്റ്റാന്റില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച് ബേക്കര്‍ ജംഗഷനിലെത്തി ദീപിക ബസ് സ്റ്റോപ്പിലെത്തി ആളെ കയറ്റി പോകേണ്ടതാണ്. തിരികെ അതേ റൂട്ടില്‍ വന്ന് നാഗമ്പടത്ത് സര്‍വ്വീസ് അവസാനിപ്പിക്കേണ്ടതാണ്.

 തിരുവാര്‍പ്പ് ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ പതിവ് പോലെ പുളിമൂട് ജംഗ്ഷനിലെത്തി ആളെയിറക്കി ശീമാട്ടി റൗണ്ട് വഴി ശാസ്ത്രി റോഡിലെത്തി ആളെയിറക്കി നാഗമ്പടം സ്റ്റാന്‍ഡില്‍ എത്തി ട്രിപ്പ് അവസാനിക്കേണ്ടതാണ്. തിരികെ നാഗമ്പടത്തു നിന്നും ബേക്കര്‍ ജംഗ്ഷന്‍- സെന്‍ട്രല്‍ ജംഗ്ഷന്‍ – KSRTC- Aida ജംഗ്ഷന്‍- പുളിമൂട് ജംഗ്ഷന്‍ വഴി പാലാമ്പടം ജംഗ്ഷനിലെത്തി ആളെ കയറ്റി പോകേണ്ടതാണ്.