
ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിൽ മഴ കനത്തതോടെ പമ്പയുടെയും മണിമലയാറിന്റെയും കൈവഴിയായ പുത്തനാറും എ.സി കനാലും കരകവിഞ്ഞ് ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായി ഉയരുകയാണ്.
ആറിന്റെ സമീപം വസിക്കുന്ന നിരവധി വീടുകളിലും ചങ്ങനാശേരി – ആലപ്പുഴ റോഡിന്റെ ഇരുവശങ്ങളിലുള്ള വീടുകളിലും വെള്ളം കയറി. സി കോളനി, പൂവം, അംബേദ്കർ കോളനി, പൂവം റോഡ് എന്നിവിടങ്ങളിലാണ് നിലവിൽ ഏറ്റവും ഗുരുതരമായ അവസ്ഥ. അതേസമയം, ഈ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്.
പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡില്‍പെടുന്ന മൂലേപുതുവല്‍, നക്രാല്‍പുതുവല്‍, അറുനൂറില്‍പുതുവല്‍, കോമങ്കേരിച്ചിറ, എടവന്തറ, എ.സി കോളനി, കാവാലിക്കരിച്ചിറ എന്നിവടങ്ങളിലും, വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത്, തുരുത്തേല്‍, പറാല്‍, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചൻതുരുത്ത്, ചാമ, തൂപ്രം, പുതുച്ചിറ തൃക്കൊടിത്താനം പഞ്ചായത്തില്‍, വേഷ്ണാല്‍, ഇരുപ്പാതോടിന് ഇരുവശവും, കുറിച്ചി പഞ്ചായത്തിലെ പടിഞ്ഞാറൻ ഭാഗങ്ങള്‍, പെരുന്ന അട്ടിച്ചിറ ലക്ഷംവീട് കോളനിയിലും റെയില്‍വേ പുറമ്ബോക്കിലുള്ളവരെ പുനരധിവസിപ്പിച്ചിട്ടുള്ള ഭാഗം, നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളായ വാലുമ്മേല്‍ച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി മേഖലയിലും ആവണി, മനയ്ക്കച്ചിറ, പൂവം പാലം, പാറയ്ക്കല്‍ കലുങ്ക്, കിടങ്ങറ പെട്രോള്‍പമ്പിന് സമീപം തുടങ്ങിയ ഭാഗങ്ങളിലും വെള്ളം കയറിത്തുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിൽയാണ്. എ.സി. കനാലിൽ പോള നിറഞ്ഞ നിലയിലാണ്, അതുമൂലം വെള്ളം ഒഴുകുന്നതിൽ നിലവിൽ തടസ്സമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group