play-sharp-fill
വിമാനപകടത്തിൽ കുട്ടി മരിച്ചെന്ന വ്യാജ വാർത്ത: കുട്ടിയെ ചികിത്സിച്ച ഡോക്ടർ മനോരമയ്‌ക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും; അപകടത്തിൽപ്പെട്ട 40 പേർക്കു കൊവിഡെന്ന വ്യാജ വാർത്ത മാതൃഭൂമിയും കുടുങ്ങും; ദുരന്തകാലത്തെ വ്യാജന്മാർ ഇവർ; വീഡിയോ ഇവിടെ കാണാം

വിമാനപകടത്തിൽ കുട്ടി മരിച്ചെന്ന വ്യാജ വാർത്ത: കുട്ടിയെ ചികിത്സിച്ച ഡോക്ടർ മനോരമയ്‌ക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും; അപകടത്തിൽപ്പെട്ട 40 പേർക്കു കൊവിഡെന്ന വ്യാജ വാർത്ത മാതൃഭൂമിയും കുടുങ്ങും; ദുരന്തകാലത്തെ വ്യാജന്മാർ ഇവർ; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: കരിപ്പൂരിൽ വിമാനാപകടത്തിന്റെ വ്യാജ വാർത്ത നൽകിയ മലയാള മനോരമയും മാതൃഭൂമിയും കുടുങ്ങും. അപകടത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കുട്ടി മരിച്ചെന്നാണ് മലയാള മനോരമ റിപ്പോർട്ടർ തട്ടിവിട്ടത്. രാവിലെ നാടിനെ മുഴുവൻ ഞെട്ടിച്ചാണ് മാതൃഭൂമിയുടെ റിപ്പോർട്ട് പുറത്തു വന്നത്. കരിപ്പൂരിൽ അപകടത്തിൽപ്പെട്ട നാൽപ്പതു പേർക്കു കൊവിഡാണെന്നായിരുന്നു റിപ്പോർട്ട്. അപകടത്തിന്റെ ദുരന്തമുഖത്ത് പോലും എക്‌സ്‌ക്ലൂസീവ് തേടിയാണ് കേരളത്തിലെ ചാനലുകൾ മത്സരിച്ചത്. ഇതിനിടെയാണ് ഇത്തരം അബദ്ധങ്ങൾ വാർത്തകളായി പുറത്തു വന്നത്.

അപകടമുണ്ടായ വെള്ളിയാഴ്ച അർദ്ധരാത്രിയിലാണ് മലയാള മനോരമ ഞെട്ടിക്കുന്ന വാർത്ത തങ്ങളുടെ എക്‌സ്‌ക്യൂസീവ് എന്ന നിലയിൽ അവതരിപ്പിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടി, ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സംശയമേതുമില്ലാതെ കുട്ടി മരിച്ചതായി വാർത്ത നൽകുകയായിരുന്നു മലയാള മനോരമ. കുട്ടിയുടെ മരണം കൺഫേം ചെയ്ത് തങ്ങളുടെ എക്‌സ്‌ക്ലൂസിവ് എന്ന രീതിയിൽ മലയാള മനോരമ അടിച്ചു വിടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് വാർത്തയിലെ വസ്തുതയില്ലായ്മ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ രംഗത്ത് എത്തിയത്. ഇതോടെ ഒരു തിരുത്ത് പോലും നൽകാതെ വാർത്ത പിൻവലിച്ച് ന്യായീകരിക്കുകയും ചെയ്തു. എന്നാൽ, സംഭവത്തിൽ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് പിഞ്ചു കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർ. ഹൈക്കോടതിയിൽ മലയാളമനോരമയ്‌ക്കെതിരെ നിയമനടപടിയുമായി ഇവർ മുന്നോട്ടു പോകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വവിരം.

കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന എക്‌സ്‌ക്ലൂസീവ് പുറത്തു വിട്ടത് മാതൃഭൂമി ന്യൂസാണ്. ശനിയാഴ്ച രാവിലെ മാതൃഭൂമി ന്യൂസിന്റെ ബുള്ളറ്റിനിൽ 40 പേർക്കു കൊവിഡ് സ്ഥിരീകരിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വിട്ടത്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം എത്തും മുൻപാണ് ഇത്തരത്തിൽ ആളുകളെ ഭയപ്പെടുത്തുന്ന വാർത്ത പുറത്തു വിട്ടത്. ഈ വാർത്തയുടെ സ്‌ക്രീൻഷോട്ടും വീഡിയോയും ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

യാതൊരു വിധ മാന്യതയും പുലർത്താതെ എക്‌സ്‌ക്യൂസീവിനു വേണ്ടിയാണ് മാധ്യമങ്ങൾ കരിപ്പൂരിലെ അപകടക്കാലത്ത് പ്രവർത്തിച്ചത്. ആശുപത്രിയിൽ പരിക്കേറ്റു കിടക്കുന്നവരെ പോലും ലൈവ് ഫോണിൻ വിളിച്ച് ടെലി ഇൻ നൽകിയും, ദുരന്തത്തിന്റെ ഭീകരത പൊടിപ്പും തൊങ്ങലും ചാർത്തി നൽകിയുമാണ് കേരളത്തിലെ ടെലിവിഷൻ ചാനലുകൾ ഇക്കാലത്ത് പ്രവർത്തിച്ചത്. ഇനി ഒരിക്കലും ഒരിടത്തും ആവർത്തിക്കരുതാത്ത ടെലിവിഷൻ ജേണലിസത്തിന്റെ തെറ്റായ വശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.