video
play-sharp-fill
കൊറോണ വൈറസ്: മൂന്നു രാജ്യങ്ങളിൽ നിന്നു കൂടിയുള്ള യാത്രക്കാർക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി; മാർച്ച് 31 വരെയാണ് വിലക്ക്

കൊറോണ വൈറസ്: മൂന്നു രാജ്യങ്ങളിൽ നിന്നു കൂടിയുള്ള യാത്രക്കാർക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി; മാർച്ച് 31 വരെയാണ് വിലക്ക്

സ്വന്തം ലേഖകൻ

ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്നു രാജ്യങ്ങളിൽനിന്നു കൂടിയുള്ള യാത്രക്കാർക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. മലേഷ്യ,ഫിലിപ്പൈൻസ്, അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്കേർപ്പെടുത്തിയത്. മാർച്ച് 31 വരെയാണ് വിലക്ക്.യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, തുർക്കി, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യ മുമ്പ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.