video
play-sharp-fill

Thursday, May 22, 2025
HomeMainആകാശച്ചുഴിയിൽ കുലുങ്ങി വിറച്ചു ഇന്‍ഡിഗോ; യാത്രക്കാ‌ർ സുരക്ഷിത‌ർ

ആകാശച്ചുഴിയിൽ കുലുങ്ങി വിറച്ചു ഇന്‍ഡിഗോ; യാത്രക്കാ‌ർ സുരക്ഷിത‌ർ

Spread the love

ന്യൂഡല്‍ഹി:ദില്ലിയിൽനിന്നും ശ്രീന​ഗറിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. വിമാനത്തിന്റെ മുൻഭാ​ഗത്ത് കേടുപാടുകൾ ഉണ്ടായി. വിമാനം ശ്രീന​ഗറിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ക്രൂവും എല്ലാവരും സുരക്ഷിതരാണ്. ഇൻഡിഗോ വിമാനം 6E2142 ആണ് ആകാശച്ചുഴിയിൽപ്പെട്ടത്. വൈകുന്നേരം 6.30 ന് വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ഇറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ യാത്രക്കാരടക്കം തങ്ങളുടെ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments