play-sharp-fill
വിമാനം ലാന്റ് ചെയ്തതിന് മുൻപ്  നിർത്താനാവാത്ത രീതിയിൽ ആകാശത്ത്  കറങ്ങി കറങ്ങി നിൽക്കുകയായിരുന്നു ; അപകടം വളരെ അപ്രതീക്ഷിതമായിരുന്നു, മുന്നറിയിപ്പ് പോലും ഉണ്ടായിരുന്നില്ല : കരിപ്പൂരിൽ വിമാന അപകടത്തിൽ നിന്നും രക്ഷപ്പെട്ട യാത്രക്കാരിലൊരാൾ പറയുന്നത് ഇങ്ങനെ

വിമാനം ലാന്റ് ചെയ്തതിന് മുൻപ് നിർത്താനാവാത്ത രീതിയിൽ ആകാശത്ത് കറങ്ങി കറങ്ങി നിൽക്കുകയായിരുന്നു ; അപകടം വളരെ അപ്രതീക്ഷിതമായിരുന്നു, മുന്നറിയിപ്പ് പോലും ഉണ്ടായിരുന്നില്ല : കരിപ്പൂരിൽ വിമാന അപകടത്തിൽ നിന്നും രക്ഷപ്പെട്ട യാത്രക്കാരിലൊരാൾ പറയുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

കോഴിക്കോട് : രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്നും കേരളം ഇതുവരെ  മുക്തരായിട്ടില്ല. അപകടത്തിൽ 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ 171 പേർ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. റൺവേയിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് ഒന്നിലേറെ തവണ വട്ടം കറങ്ങിയെന്നാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വിമാനം ലാന്റ് ചെയ്തതിന് മുൻപ് ആകാശത്ത്, നിർത്താനാവാത്ത രീതിയിൽ കറങ്ങി കറങ്ങി നിൽക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിലും തലയും കണ്ണിന്റെ ഭാഗവും മുന്നിലോട്ട് ആഞ്ഞ് ഇടിച്ചുരുന്നുവെന്നാണ് സിദ്ധിഖ് മുഹമ്മദ് എന്ന യാത്രകൻ പറയുന്നത്.

വിമാനാപകടം വളരെ അപ്രതീക്ഷിതമായിരുന്നെന്നും കൂടാതെ യാത്രക്കാർക്കായി മുന്നറിയിപ്പു പോലും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

‘ലാന്റ് ചെയ്തതും മൊത്തം അങ്ങ് ക്രാഷായി. പിന്നെ ഞങ്ങൾ അതിന്റെ ഉള്ളിൽ കുടുങ്ങിപ്പോയി. കുറച്ച് സമയം അതിന്റെ ഉള്ളിലിരുന്നിരുന്നു. വിമാനം ചൂടാകുന്നതൊക്കെ അറിഞ്ഞു.

വിമാനത്തിൽ നിന്നും പുറത്തേക്ക് എത്തിയപ്പോഴാണ് ആളുകൾ മരിച്ചതൊക്കെ അറിഞ്ഞത്. മറ്റൊന്നും അറിഞ്ഞില്ല. ലാന്റ് ചെയ്യുന്നതിന് മുൻപ് തന്നെ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടിരുന്നു.

ലാന്റ് ചെയ്‌പ്പോൾ സമാധാനമായി. എന്നാൽ ലാന്റ് ചെയ്‌പ്പോഴുള്ള വിമാനത്തിന്റെ വേഗം നിയന്ത്രിക്കാനായില്ല. അങ്ങനെ പോയി അത് ക്രാഷാവുകയായിരുന്നു ഏറ്റവും മുന്നിലായിരുന്നു ഞാനും മോളും ഉമ്മയും ഒക്കെയുണ്ടായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട ഫാത്തിമ വ്യക്തമാക്കി.

കനത്ത മഴയെത്തുടർന്നുണ്ടായ കാഴ്ചാ തടസ്സവും റൺവേയിലെ വെള്ളക്കെട്ടുമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഇതിന്റെ പടിഞ്ഞാറു ഭാഗത്ത് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു. യുദ്ധവിമാനങ്ങൾ വരെ നിയന്ത്രിച്ച പരിചയസമ്പത്ത് ഉണ്ടായിരുന്ന പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.