
സ്വന്തം ലേഖിക
കൊച്ചി :കാക്കനാട് ഫ്ളാറ്റിലെ കൊലപാതകക്കേസില്‍ പ്രതി അര്‍ഷാദിനെ 8 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഇന്നലെ പുലര്‍ച്ചെയോടെയാണ് അര്‍ഷാദിനെ കാസര്‍ഗോഡ് ജയിലില്‍ നിന്നും കൊച്ചിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യത്തെ തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി ഓഗസ്റ്റ് 27 വരെ അര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ടത്. വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലപാതക കാരണം വ്യക്തമാകും. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പൊലീസ് നിഗമനം. കൊലക്കുപയോഗിച്ചു എന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


