
കോട്ടയം: ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ വളരെ പ്രിയമേറിയ ഒരു പോഷകാഹാരമാണ് ഫ്ലാക്സ് സീഡ്സ്. ഹോര്‍മോണുകള്‍ സന്തുലിതമാക്കുന്നതിനും തടി കുറയ്ക്കുന്നതിനുമെല്ലാം ഫ്ലാക്സ് സീഡ്സ് കഴിക്കുന്നത് നല്ലതാണ്.
കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ പോഷക സമൃദ്ധമായ ഫ്ലാക്സ് സീഡ് ദോശ തയാറാക്കാം.
ആവശ്യമായ ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
1. ചണവിത്ത് വറുത്തു പൊടിച്ചത് – 1/2 കപ്പ്
2. കറിവേപ്പില – 1 ഒരു തണ്ട്
3. മുട്ട – 1
4. തേങ്ങാപ്പൊടി – 2 ടേബിള്‍സ്പൂണ്‍
5. കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍
6. ഉപ്പ് – ആവശ്യത്തിന്
7. പച്ചമുളക് – 1
8. വെള്ളം – മുക്കാല്‍ കപ്പ്
തയാറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും കൂടി ഒരു മിക്സിയില്‍ ഇട്ട് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ അരച്ചെടുക്കുക.
ദോശച്ചട്ടി അടുപ്പില്‍ വച്ച് കുറച്ചു വെണ്ണ പുരട്ടി തയാറാക്കിയ മാവ് ഒരു വലിയ സ്പൂണ്‍ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ദോശ ചുട്ടെടുക്കുക.
ചൂടോടെ ചമ്മന്തി കൂട്ടി കഴിക്കാം.



