പെണ്‍കുട്ടിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം; വിവാഹാഭ്യർത്ഥന നിരസിച്ചതിന് ഉടുമുണ്ട് പൊക്കികാണിച്ചു ; ഇടുക്കിയില്‍ യുവാവിന് പോക്സോ കേസില്‍ അഞ്ചു വർഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി

Spread the love

മൂന്നാര്‍: ഇടുക്കിയില്‍ യുവാവിന് പോക്സോ കേസില്‍ അഞ്ചു വർഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. ഇടുക്കി സ്വദേശി ബിനോയിയെ ആണ് കോടതി ശിക്ഷിച്ചത്.

video
play-sharp-fill

2020 ഇടുക്കി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പെണ്‍കുട്ടിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയതിനാണ് പൊലീസ് ബിനോയ്ക്കെതിരെ കേസെടുത്തത്.

പെൺകുട്ടി തന്‍റെ വീട്ടില്‍ തുണി അലക്കിക്കൊണ്ടിരുന്നപ്പോഴാണ് സംഭവം. വീട്ടിലെത്തിയ ബിനോയ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വിവാഹഭ്യർത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോൾ ഉടുത്തിരുന്ന മുണ്ട് ഉയർത്തിക്കാട്ടി എന്നാണ് കേസ്. വീട്ടില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുമ്പ് പലതവണ ബിനോയ് പെണ്‍കുട്ടിയെ പിന്തുടർന്ന് ശല്യപ്പടുത്തുകയും ചെയ്തിരുന്നു. കുറ്റം തെളിഞ്ഞതോടെ കോടതി ബിനോയിയെ അഞ്ച് വര്‍ഷം തടവിന് വിധിക്കുകയായിരുന്നു. ശിക്ഷ ഒരുമിച്ച് ഒരു വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.