പാചകം ചെയ്യുന്നവർക്കും സെർവ് ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധം; പാഴ്സലിൽ സ്റ്റിക്കർ പതിക്കണം; അടുക്കളയും ഫ്രീസറും ഉൾപ്പെടെ എല്ലാം ശുദ്ധിയാക്കണം; സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് കർശന മാർ​ഗനിർദ്ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്

പാചകം ചെയ്യുന്നവർക്കും സെർവ് ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധം; പാഴ്സലിൽ സ്റ്റിക്കർ പതിക്കണം; അടുക്കളയും ഫ്രീസറും ഉൾപ്പെടെ എല്ലാം ശുദ്ധിയാക്കണം; സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് കർശന മാർ​ഗനിർദ്ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് കർശന മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് രംഗത്തെത്തി.

പാചകം ചെയ്യുന്നവർക്കും സെർവ് ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഹോട്ടൽ റെസ്റ്റോറൻ്റ് ഉടമകളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസും രജിസ്ട്രേഷനും നിർബന്ധം. സമ്പൂർണ ശുചിത്വം ഉറപ്പാക്കണമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഴ്സലിൽ സ്റ്റിക്കർ പതിക്കണം. കൊടുക്കുന്ന സമയം, ഉപയോഗിക്കാൻ കഴിയുന്ന സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തും. പാചകം ചെയ്യുന്നവർക്കും സെർവ് ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കും. ശുചിത്വം ഉറപ്പാക്കണം. വ്യക്തി ശുചിത്വവും വസ്ത്രങ്ങളിലെ ശുചിത്വവും ഉറപ്പാക്കണം.

അത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്വമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപനങ്ങളിലെ എല്ലാവർക്കും ട്രെയിനിംഗ് നൽകുമെന്നും മന്ത്രി പറഞ്ഞു.

പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സംസ്ഥാനത്ത് നിരോധിക്കുമെന്ന് മന്ത്രി അറിയിച്ചു. വെജിറ്റബിള്‍ മയോണൈസ് എന്ന നിര്‍ദേശം ഹോട്ടല്‍ ഉടമകള്‍ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. അടുക്കളയും ഫ്രീസറും ഉൾപ്പെടെ എല്ലാം ശുദ്ധിയാക്കണം. മയോണൈസിൽ പച്ച മുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. പകരം പാസ്റ്ററൈസ്ഡ് മുട്ട ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.