
തീറ്റയിൽ പൊറോട്ട ചേർത്ത് നൽകി, കൊല്ലത്ത് ഫാമിലെ അഞ്ച് പശുക്കൾ ചത്തു
കൊല്ലം: പൊറോട്ട അമിതമായി കഴിച്ച പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂരിലാണ് സംഭവം. വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ അഞ്ച് പശുക്കളാണ് ചത്തൊടുങ്ങിയത്.
തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയിരുന്നു. ഇന്നലെ വെെകിട്ട് മുതലാണ് പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങിയത്.
ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഓഫീസർ ഡോ. ഡി ഷെെൻകുമാറിന്റെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാരായ ജി മനോജ്, കെ മാലിനി, എംജെ സേതു ലക്ഷ്മി എന്നിവരടങ്ങിയ എമർജൻസി റെസ്പോൺസ് ടീമെത്തി അവശനിലയിലായ കന്നുകാലികൾക്ക് ചികിത്സ നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചത്ത പശുക്കളുടെ പോസ്റ്റ്‌മോർട്ടവും നടത്തി. മന്ത്രി ജെ ചിഞ്ചുറാണി ഹസ്ബുള്ളയുടെ ഫാം സന്ദർശിച്ചു.
പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് മന്ത്രി പറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Third Eye News Live
0