മലയാളി മീനില്ലാതെ ഉണ്ണേണ്ടി വരും; മത്തിക്കും അയലയ്ക്കും തീവില, അവസരം മുതലാക്കി കച്ചവടക്കാരും
സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴയും ട്രോളിങ്ങിനേയും തുടർന്ന് മാർക്കറ്റിൽ മത്സ്യത്തിന് തീവില. ട്രോളിങ് തുടങ്ങി ഒന്നര ആഴ്ച പിന്നിടുമ്പോഴേക്കും മത്സ്യലഭ്യത തീരെയില്ലാതായതാണ് വില കൂടാൻ കാരണം. ചെറുവള്ളങ്ങൾ പിടിച്ച് കരയിലെത്തിക്കുന്ന മത്സ്യങ്ങൾക്കാണെങ്കിൽ സാധാരണക്കാരന് താങ്ങാനാകാത്ത വിലയുമാണ്. കിലോയ്ക്ക് 70രൂപാ ഉണ്ടായിരുന്ന മത്തിയ്ക്ക് 260 രൂപാവരെയാണ് വില. അയലക്കാണെങ്കിൽ കിലോയ്ക്ക് 250 രൂപയും ഈടാക്കുന്നു. ആവോലി, അയലക്കൂറ മത്സ്യങ്ങളുടെ വില നഗരങ്ങളിൽ ആയിരത്തിന് മുകളിലാണ്. കടൽ മത്സ്യവിപണിയിലെ അവസരം മുതലാക്കി പുഴമത്സ്യങ്ങൾക്കും വില വളരെ കൂടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിനും അമോണിയവും തളിച്ച് എത്തിയിരുന്ന മീനുകൾക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്.
Third Eye News Live
0