മുതലപ്പൊഴിയില്‍ വീണ്ടും അപകടം : ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു; തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

Spread the love

തിരുവനന്തപുരം : മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിലേക്ക് വീണ രണ്ട് മത്സ്യ തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.

video
play-sharp-fill

ഇന്ന് 9.30 ഓടെയാണ് അപകടമുണ്ടായത്. പൂന്തുറ സ്വദേശി ജിജു ദേവസ്യയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളികളായ പത്രോസ്, ഇർഷാദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

ഇവരെ ചിറയൻകീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യത്തില്‍ പ്രതിസന്ധിയില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group