മലമ്പുഴക്ക് സമീപം മത്സ്യത്തൊഴിലാളി കാട്ടാന കൂട്ടത്തിന് മുന്നിൽ പെട്ടു; രക്ഷപ്പെട്ടത് തലനാരിഴക്ക്

Spread the love

സ്വന്തം ലേഖകൻ
പാലക്കാട്: മലമ്പുഴ ഡാമിന് സമീപം കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ട മത്സ്യത്തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് കാട്ടാന കൂട്ടത്തിനു മുന്നിൽ പെട്ടത്. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട സുന്ദരന്റെ ഇരുചക്രവാഹനം കാട്ടാനക്കൂട്ടം പൂർണ്ണമായും നശിപ്പിച്ചു. പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം.

video
play-sharp-fill

അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം അധികൃതരെ വിവരമറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.