video
play-sharp-fill

മത്സ്യ തൊഴിലാളികൾക്കായി പ്രത്യേക  പലിശരഹിത വായ്പാ പദ്ധതി അനുവദിക്കും   : മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

മത്സ്യ തൊഴിലാളികൾക്കായി പ്രത്യേക പലിശരഹിത വായ്പാ പദ്ധതി അനുവദിക്കും : മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

Spread the love


സ്വന്തംലേഖകൻ

കോട്ടയം : പ്രളയാനന്തര പുനരുജ്ജീവനത്തിന്റെ ഭാഗമായി മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക പലിശരഹിത വായ്പ അനുവദിക്കുമെന്ന് ഫിഷറീസ് -ഹാര്‍ബര്‍ എഞ്ചിനീയറിംഗ് – കശുവണ്ടി വ്യവസായ വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഫിഷറീസ് വകുപ്പ് ജില്ലയില്‍  നടപ്പാക്കുന്ന പ്രളയാനന്തര പാക്കേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

പദ്ധതി നടപ്പാക്കുന്നതിന്റെ പ്രാരംഭ ഘട്ട നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. മത്സ്യഫെഡിന്റെ സഹകരണത്തോടെ 100 കോടി രൂപ പലിശരഹിതമായി അനുവദിക്കുന്നതാണ് പദ്ധതി.മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും ഉള്‍പ്പെടെയുള്ള ജീവനോപാധികള്‍ വാങ്ങാന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം’ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഇത് സഹായകരമാകും. നിലവില്‍ 55 ലക്ഷം രൂപ ജീവനോപാധികള്‍ വാങ്ങുന്നതിനായി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group