play-sharp-fill
മൽസ്യ വിൽപ്പനക്കാരനിൽ നിന്ന് മീൻ വാങ്ങി സമീപത്തുണ്ടായിരുന്ന പൂച്ചകൾക്ക് നൽകി;മീൻ തിന്ന പൂച്ചകൾ പിടഞ്ഞു ചത്തു;മീൻ വിൽപന തടഞ്ഞ് നാട്ടുകാർ

മൽസ്യ വിൽപ്പനക്കാരനിൽ നിന്ന് മീൻ വാങ്ങി സമീപത്തുണ്ടായിരുന്ന പൂച്ചകൾക്ക് നൽകി;മീൻ തിന്ന പൂച്ചകൾ പിടഞ്ഞു ചത്തു;മീൻ വിൽപന തടഞ്ഞ് നാട്ടുകാർ

സ്വന്തം ലേഖകൻ

മലപ്പുറം: വീടുകളിൽ വിൽപനക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തി.

കുറ്റിപ്പുറം നാഗപറമ്പിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. മണിയങ്കാടുള്ള വിൽപ്പനക്കാരൻ വീടുകളിൽ മൽസ്യം വിൽക്കുന്നതിനിടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളിൽ നിന്ന് മൽസ്യം വാങ്ങിയ സ്‌ത്രീ സമീപത്തുണ്ടായിരുന്ന രണ്ട് പൂച്ചകൾക്ക് മീൻ ഇട്ടു നൽകി. മീൻ തിന്നതോടെ രണ്ട് പൂച്ചകളും തൽക്ഷണം പിടഞ്ഞു ചത്തു.

സംഭവത്തെ തുടർന്ന് നാട്ടുകാർ മീൻ വിൽപന തടയുകയും നേരത്തെ ഇയാളിൽ നിന്ന് മീൻ വാങ്ങിയ വീടുകളിൽ എത്തി വിവരം അറിയിക്കുകയും ചെയ്‌തു.

തുടർന്ന് നാട്ടുകാർ മീൻ കുറ്റിപ്പുറത്തെ ഫുഡ് സേഫ്റ്റി ഓഫിസിൽ പരിശോധനക്ക് എത്തിക്കുകയായിരുന്നു. മലപ്പുറം മൊബൈൽ ഫുഡ് പരിശോധനാ ലാബിൽ എത്തിച്ച് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആണെന്ന് കോട്ടയ്‌ക്കൽ ഫുഡ് സേഫ്റ്റി ഓഫിസർ അറിയിച്ചു.

കൂടുതൽ പരിശോധനക്കായി കോഴിക്കോടേക്ക് അയക്കും. മൽസ്യം എത്തിച്ച തിരൂർ മാർക്കറ്റിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.