Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി.

ബേപ്പൂരിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ടിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ, നാസർ എന്നിവരെയാണ് രക്ഷപ്പെടുതിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മത്സ്യബന്ധനത്തിനായി ഒ.വി.എം എന്ന ചെറിയ ഫൈബർ വള്ളത്തിൽ ഇവർ പുറപ്പെടുന്നത്.

എന്നാൽ ശനിയാഴ്ച ഏറെ വൈകിയിട്ടും ഇവർ തിരിച്ചെത്താത്തതിനെ തുടർന്നാണ് വള്ളത്തിന്റെ ഉടമയും കാണാതായവരുടെ ബന്ധുക്കളും ഫിഷറീസ് വകുപ്പിനെ സമീപിച്ചത്.

തീരരക്ഷാസേനയുടെ കപ്പലും ഹെലികോപ്ടറും ഉൾപ്പടെ തിരച്ചിലിൽ പങ്കെടുത്തിരുന്നു.