കരയിലെ മീനുകൾ: കെ.ജെ വിനോദിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: ഫേബിയൻ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കെ.ജെ വിനോദിന്റെ കവിതാ സമാഹാരം കരയിലെ മീനുകൾ ജൂലായ് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോട്ടയം ലയൺസ് ക്ലബ് ഹാളിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യും. പ്രകാശനത്തിന്റെ ഭാഗമായി ചേരുന്ന യോഗം എസ്.ജോസഫ് ഉദ്ഘാടനം ചെയ്യും. സി.എസ് രാജേഷ് അധ്യക്ഷത വഹിക്കും. സന്ദീപ് കെ.രാജ് പുസ്തക പരിചയം നടത്തും. അന്നമ്മ ജോസഫ് പുസ്തകം ഏറ്റുവാങ്ങും. തിരക്കഥാകൃത്ത് പി.വി ഷാജികുമാർ മുഖ്യപ്രഭാഷണം നടത്തും. ദേശീയ സിനിമാ അവാർഡ് ജേതാവായ സംവിധായകൻ പാമ്പള്ളിയെ യോഗത്തിൽ ആദരിക്കും. സംവിധായകനും ക്യാമറാമാനുമായ പ്രതാപ് ജോസഫിനെ യോഗത്തിൽ ആദരിക്കും.
Third Eye News Live
0