
‘മാഷേ..എന്റെ ഗേള്‍ ഫ്രണ്ടിനെ അവന്‍ വേദനിപ്പിച്ചു; ചോദിച്ചാല്‍ മതി, ഒന്നും ചെയ്യണ്ട’; പരാതിയുമായി ഒന്നാം ക്ലാസുകാരന്‍
സ്വന്തം ലേഖിക
കാസര്‍ഗോഡ്: ഒന്നാം ക്ലാസ് തുറന്നതോടെ കുഞ്ഞുകുട്ടികളുടെ പരാതികളും പരിഭവങ്ങളും വൈറലാകാറുണ്ട്.
കുറച്ച് ദിവസം മുൻപ് കണ്ണൂരില്‍ ഒരു കുട്ടിയുടെ പരാതി അധ്യാപകൻ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ വ്യാപകമായി പ്രചരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനമാണ് കാസര്‍കോട് നിന്ന് മറ്റൊരു വീഡിയോയും പുറത്തുവന്നിരിക്കുകയാണ്. തന്റെ ഗേള്‍ ഫ്രണ്ടിനെ മറ്റൊരു കുട്ടി വേദനിപ്പിച്ചതിനെക്കുറിച്ച് അധ്യാപകനോട് നിഷ്കളങ്കമായി പരാതി പറഞ്ഞ് അധ്യാപകരുടെ അടുത്ത് എത്തിയിരിക്കുകയാണ് ഒന്നാം ക്ലാസുകാരൻ ദേവൂട്ടൻ.
കാസര്‍ഗോഡ് കാനത്തൂര്‍ ഗവ. യു.പി സ്കൂളിലാണ് സംഭവം. തന്റെ ഗേള്‍ ഫ്രണ്ടിനെ മറ്റൊരു കുട്ടി കാലില്‍പ്പിടിച്ച് തിരിച്ചുവെന്നാണ് ദേവൂട്ടന്റെ പരാതി.
ഗേള്‍ ഫ്രണ്ടിന് വേദനിച്ചെന്നും അത് തനിക്ക് സങ്കടമായെന്നും ദേവൂട്ടൻ പറയുന്നു. വേദനിപ്പിച്ച വിദ്യാര്‍ഥിയെ എന്തുചെയ്യണമെന്ന് അധ്യാപകൻ ചോദിക്കുമ്പോള്‍ ഒന്നും ചേയ്യെണ്ട, ഒന്ന് ചോദിച്ചാല്‍ മതിയെന്നാണ് ദേവൂട്ടൻ പറയുന്നത്.