
ന്യൂഡൽഹി : അബുദാബിയിൽ ആദ്യമായി നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്ര പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14 ഉദ്ഘാടനം ചെയ്യും. അബു മുറൈഖയിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയ്ക്കു വെളിയിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ ക്ഷേത്രമാണ് അബുദാബിയിലെ ബാപ്സ് ഹിന്ദുമന്ദിർ. 5.4 ഹെക്ടർ ഭൂമിയിൽ 700 കോടി രൂപ ചില വിട്ടാണ് ക്ഷേത്രം പണിയുന്നത്. 5000 പേരെ ഉൾക്കൊള്ളാവുന്ന ഹാളും ഭക്ഷണശാലയും ലൈബ്രറിയും ഉൾപ്പെടെ ക്ഷേത്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
2015 മോദി ആദ്യമായി സന്ദർശിച്ചപ്പോഴാണ് ക്ഷേത്രത്തിന് സ്ഥലം വിട്ടു നൽകാൻ യുഎഇ ഭരണകൂടം അനുമതി നൽകിയത്. 2019 ഡിസംബറിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group