video
play-sharp-fill

വേശ്യാപ്രയോഗം ; പ്രതിക്ഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

വേശ്യാപ്രയോഗം ; പ്രതിക്ഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

Spread the love

 

സ്വന്തം ലേഖിക

മലപ്പുറം : വേശ്യാ പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് ഫിറോസ് കുന്നംപറമ്പിൽ രംഗത്ത് വന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയതാണ്. അത്തരമൊരു വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നുവെന്ന് ഫെയ്‌സ്ബുക്ക് ലൈവിൽ ഫിറോസ് പറഞ്ഞു.

‘രണ്ട് ദിവസമായിട്ട് രോഗികൾക്കൊപ്പമായിരുന്നു. എല്ലാ ആളുകളെയും വേദന തലയിൽ കൊണ്ടുനടക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങളും കേൾക്കുന്നത്. അപ്പോൾ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണം മോശമായിപ്പോയെങ്കിൽ ക്ഷമിക്കണം.’ എന്നും ഫിറോസ് കൂട്ടിച്ചേർത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group