നാല് മണിക്കൂറോളം തുടർച്ചയായി മൊബൈൽ ഫോണിൽ ഫയർ വാൾ ഗെയിം കളിച്ചു ; പ്ലസ് ടു വിദ്യാർത്ഥി തലകറങ്ങി വീണ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ചെന്നൈ: നാല് മണിക്കൂറോളം തുടർച്ചയായി മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി തലകറങ്ങി വീണു മരിച്ചു. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന്‍ ദര്‍ശന്‍ (16) ആണ് മരിച്ചത്.

ഓണ്‍ ലൈന്‍ ഗെയിം ആയ ‘ഫയര്‍ വാള്‍’ ആണ് ദര്‍ശന്‍ മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച്‌ കളിച്ചിരുന്നതെന്ന് പച്ചയപ്പന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. രാത്രി 11.40-ന് പിതാവ് മുറിയിലെത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ അബോധാവസ്ഥയിലായിരുന്നു. ഉടൻതന്നെ വീട്ടിനടുത്തുള്ള സ്വകാര്യാശുപത്രിയിലേക്കും പിന്നീട് ജിപ്‌മെര്‍ ആശുപത്രിയിലേക്കും കൊണ്ടു പോയി. ജിപ്‌മെറില്‍ നടത്തിയ പരിശോധനയില്‍ ദര്‍ശന്‍ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദര്‍ശന് മറ്റു അസുഖങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ദര്‍ശന്‍ മരിച്ചതെന്നും പൊലീസ് അറിയിച്ചു.