Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂര്‍: തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശി നവീന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഷെഡിനു സമീപം ചൈനീസ് പടക്കങ്ങള്‍ കൂട്ടിയിട്ടു പൊട്ടിക്കുകയായിരുന്നു. ഇവര്‍ കാറിലാണ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂരം വെടിക്കെട്ടു കാണാനാണ് കോട്ടയം സ്വദേശികള്‍ തൃശൂരിലെത്തിയത്. വെടിക്കെട്ടു മാറ്റി വെച്ചതിനെ തുടര്‍ന്ന് തേക്കിന്‍കാട്ടിലേക്ക് പടക്കസാമഗ്രികളുമായി ഇന്നലെ എത്തുകയായിരുന്നു. തുടര്‍ന്ന് തീ കൊളുത്തി.

പടക്കം പൊട്ടുന്നതു ഇതുവഴി പോയ എ.സി.പി വി.കെ. രാജുവിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുമായി ചേര്‍ന്ന് സംഘത്തെ തടഞ്ഞു. കുതറിയോടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞിട്ടു അറസ്റ്റുചെയ്തു.