video
play-sharp-fill
തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ ;50 ഏക്കർ വന ഭൂമി കത്തിനശിച്ചു; ഫയർഫോഴ്സ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന്   തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ ;50 ഏക്കർ വന ഭൂമി കത്തിനശിച്ചു; ഫയർഫോഴ്സ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ .50 ഏക്കർ വന ഭൂമി കത്തിനശിച്ചു. ഇടിഞ്ഞാർ മൈലാടുംകുന്ന് മല്ലച്ചലിലാണ് കാട്ടുതീ പടരുന്നത്.

സ്ഥലത്ത് ഇപ്പോഴും തീ പടരുകയാണ്. വിതുര ഫയർഫോഴ്സും പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകൽ 11 മണിയോടെയാണ് നാട്ടുകാർ തീ കത്തുന്നത് കണ്ടത്. ഉടൻ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വെയിൽ അധികമായതിനാൽ പെട്ടെന്ന് തീ പടരുകയായിരുന്നു.

മ്ലാവ് കൂടുതൽ ഉള്ള മേഖലയാണ് ഇടിഞ്ഞാർ. അതിനാൽ തീ വേഗത്തിൽ നിയന്ത്രണ വിധേയത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.