play-sharp-fill
കോട്ടയം നഗരമധ്യത്തിൽ വൻ അഗ്നി ബാധ: ക്യു ആർ എസ് ഷോറും കത്തി നശിച്ചു: എസിയിൽ നിന്ന് തീ പടർന്നത് അപകട കാരണം

കോട്ടയം നഗരമധ്യത്തിൽ വൻ അഗ്നി ബാധ: ക്യു ആർ എസ് ഷോറും കത്തി നശിച്ചു: എസിയിൽ നിന്ന് തീ പടർന്നത് അപകട കാരണം

സ്വന്തം ലേഖകൻ

കോട്ടയം : നഗരമധ്യത്തിൽ ഗാന്ധി സ്ക്വയറിലെ ക്യു ആർ എസ് ഷോറൂമിൽ വൻ അഗ്‌നി ബാധ. തീ പിടുത്തത്തിൽ വൻ നാശ നഷ്ടം. ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചതായി സൂചന. എസിയിലെ ഷോർട്ട് സർക്യൂട്ടി നെ തുടർന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു.


തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തിന് എതിർവശത്തുള്ള മൊബൈൽ ഫോൺ ഇലക്ട്രോണിക് ഉത്പന്ന സ്ഥാപനമായ ക്യു ആർ എസിലാണ് തീ പിടുത്തമുണ്ടായത്. ഓക്സിജൻ ഡിജിറ്റൽ ഷോപ്പിനും ഐ ക്കൺ ബാറിനും ഇടയിലുള്ള ഇടുങ്ങിയ കെട്ടിടത്തിലാണ് ക്യു ആർ എസ് അടക്കം രണ്ട് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ക്യു ആർ എസും അച്യുത പൊതുവാൾ ആൻഡ് സൺസ് എന്ന സ്ഥാപനവുമാണ് ഈ നിരയിൽ പ്രവർത്തിക്കുന്നത്. ക്യു ആർ എസിന്റെ എസിയിൽ ഷോർട്ട് സർക്യുട്ട് ഉണ്ടായതിനെ തുടർന്ന് തീ പടർന്നതാണെന്നാണ് സൂചന.

സ്ഥാപനത്തിന്റെ മേൽക്കൂരയിൽ നിന്നും ഷട്ടറിൽ നിന്നും പുക കണ്ട യാത്രക്കാരാണ് വിവരം അഗ്നി രക്ഷാ സേനാ അധികൃതരെ അറിയിച്ചത്. തുടർന്ന് രണ്ട് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്. അപകടത്തെ തുടർന്ന് നാട്ടുകാർ റോഡരികിൽ തടിച്ച് കുടിയിരിക്കുകയാണ്. എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group