വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുക; പിന്നാലെ തീ പിടിച്ചു; യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങി അത്ഭുതകരമായ രക്ഷപ്പെട്ടു; കാറിന്റെ മുൻഭാഗം പൂർണ്ണമായി കത്തി

Oplus_0
Spread the love

കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. വൈക്കം ടിവി പുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്.

കാറിൽ നിന്നും പുക വരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

എന്നാൽ അപ്പോഴേക്കും കാറിൻ്റെ മുൻഭാഗം ഏതാണ്ട് പൂർണമായും കത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group