കനത്ത മഴ : വെള്ളക്കെട്ടിൽ കുടുങ്ങി കെഎസ്ഇബി ജീവനക്കാർ ; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: കനത്ത മഴയെ തുടർന്ന് കെഎസ്ഇബി ജീവനക്കാർ വെള്ളക്കെട്ടിൽ കുടുങ്ങി. പാനൂരിനടുത്തെ മനയത്ത് വയലില്‍ വെളളക്കെട്ടിലാണ് കെഎസ്ഇബി ജീവനക്കാരുടെ ജീപ്പ് മുങ്ങിയത്. വിവരമറിഞ്ഞെത്തിയ പാനൂര്‍ ഫയര്‍ഫോഴ്‌സാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

വെളളിയാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മുഴുവനായി മുങ്ങിയ ജീപ്പിന് മുകളിലാണ് ജീവനക്കാർ അള്ളിപ്പിടിച്ച് ഇരുന്നത്. കെഎസ്ഇബി ജീവനക്കാരുടെ നിലവിളി കേട്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. വെളളം ഉയരുന്നത് അനുസരിച്ചു കരിയറില്‍ കയറി നില്‍ക്കുകയായിരുന്നു ഇവര്‍. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് മൂന്നു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓവര്‍സീയര്‍ വിജേഷ്, അശോകന്‍, അനീഷ് എന്നിവരെയാണ് സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.സുനിലിന്റെ നേതൃത്വത്തില്‍ രക്ഷിച്ചത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പ്രജീഷ്, രഞ്ചിത്ത്, അഖില്‍, പ്രലോഷ്, സരുണ്‍ ലാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.