പാലക്കാട്  കനൽ ചാട്ടത്തിനിടയിൽ വിദ്യാർത്ഥിക്ക് പൊള്ളലേറ്റു., വിവരവകാശകമ്മീഷന്റെ നിർദ്ദേശത്തിൽ പോലീസ് കേസേടുത്തു.

Spread the love

 

പാലക്കാട് : പാലക്കാട് ആലത്തൂരിൽ കനൽചാട്ടത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പൊള്ളലേറ്റു. മേലാർക്കോട് പുത്തൻതറ മാരിയമ്മൻ കോവിലിലെ പൊങ്കാല ഉത്സവത്തിൻ്റെ കനൽചാട്ട ചടങ്ങിനിടെ വിദ്യാർത്ഥി കനലിലേക്ക് വീഴുകയായിരുന്നു.

ഇന്ന് പുലർച്ചെ അഞ്ചു മണിയോടുകയായ സംഭവം. ഉത്സവത്തിന്റെ ഭാഗമായി കനൽച്ചാട്ടം നടത്തുന്നതിടെയാണ് കുട്ടി തീകൂനയിലേക്ക് വീണത്. തീവ്രമായി പൊള്ളലേറ്റ കുട്ടിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിവരവകാശകമീഷന്റെ നിർദേശപ്രകാരം ആലത്തൂർ പോലീസ് കേസേടുത്തു..