play-sharp-fill
കോട്ടയത്തെ ക്യൂഅർഎസിനും, കൊച്ചിയിലെ പാരഗണ്ണിനും, പെരിന്തൽ മണ്ണ മൗലാന ആശുപത്രിയ്ക്കും പിന്നാലെ വീണ്ടും വൻ തീപിടുത്തം: മലപ്പുറത്ത് കത്തി നശിച്ചത് പെയിന്റെ കമ്പനിയുടെ ഗോഡൗൺ; ആളിപ്പടരുന്ന അഗ്നി കേരളത്തെ വിഴുങ്ങുന്നു

കോട്ടയത്തെ ക്യൂഅർഎസിനും, കൊച്ചിയിലെ പാരഗണ്ണിനും, പെരിന്തൽ മണ്ണ മൗലാന ആശുപത്രിയ്ക്കും പിന്നാലെ വീണ്ടും വൻ തീപിടുത്തം: മലപ്പുറത്ത് കത്തി നശിച്ചത് പെയിന്റെ കമ്പനിയുടെ ഗോഡൗൺ; ആളിപ്പടരുന്ന അഗ്നി കേരളത്തെ വിഴുങ്ങുന്നു

സ്വന്തം ലേഖകൻ

കോട്ടയം: തിങ്കളാഴ്ച ഹർത്താൽ ദിനത്തിൽ കോട്ടയം നഗരത്തിൽ നിന്നും ആളിപ്പടർന്ന തീ കേരളത്തെ വിഴുങ്ങുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയം ക്യുആർഎസ് ഷോറും കത്തി അമർന്നതിനു പിന്നാലെ, കൊച്ചിയിലും, മലപ്പുറത്തും പെരിന്തൽമണ്ണയിലുമാണ് ഇപ്പോൽ തീ പിടുത്തമുണ്ടായിരിക്കുന്നത്. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് രണ്ടിടത്ത് തീ ആളിപ്പടർന്നു. തിങ്കളാഴ്ച കോട്ടയം ക്യൂആർഎസ് അടക്കം മൂന്നു ഷോറൂമുകൾ കത്തിയപ്പോൾ, ബുധനാഴ്ച കൊച്ചിയിൽ പാരഗൺ കമ്പനിയിലായിരുന്നു അഗ്നിബാധയുണ്ടായത്. പിന്നീട്, വെള്ളിയാഴ്ച പുലർച്ചെ മലപ്പുറം പെരിന്തൽണ്ണയിൽ വൻ അഗ്നിബാധയുണ്ടായത് മൗലാന ആശുപത്രിയിലായിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ കൊച്ചിയിൽ മാലിന്യ പ്ലാന്റിന് തീ പിടിച്ച് വിഷപ്പുക പ്രവഹിച്ചത്. ഇതിനിടെയാണ് ഇപ്പോൾ മലപ്പുറത്ത് പെയിന്റ് കമ്പനിയ്ക്ക് തീ പിടിച്ച് വൻ അപകടമുണ്ടായിരിക്കുന്നത്. 
മലപ്പുറം എടവണ്ണയിൽ തുവ്വക്കാട് പെയിന്റ് ഗോഡൗണിലാണ് ഉച്ചയോടെ അഗ്നിബാധയുണ്ടായതയ്. നാലു മണിക്കൂറിലേറെ കഴിഞ്ഞിട്ടും ഇതുവരേയും തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ആധുനിക സംവിധാനങ്ങളുള്ള ഫയർ എഞ്ചിനുകൾ എത്തിയാണ് ഇപ്പോൾ തീ നിയന്ത്രിക്കാനുള്ള ശ്രമം നടത്തുന്നത്. അഗ്നിബാധയെ തുടർന്ന് പെയിന്റ് സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ വൻ പൊട്ടിത്തെറി സാധ്യത സംശയിക്കുന്നുണ്ട്. ഗോഡൗണിന്റെ ഇരുനൂറ് മീറ്റർ പരിധിയിൽ താമസിക്കുന്ന ആലുകളെ പൂർണമായും വീടുകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഭൂഗർഭ അറകളിൽ സൂക്ഷിച്ച പെയിന്റും അനുബന്ധ ഉൽപന്നങ്ങളും തീപിടിച്ച നിലയിലാണുള്ളത്. പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാൽ ആളുകൾ സ്ഥലത്ത് നിന്ന് മാറി നിൽക്കാൻ നിർദേശം നൽകിയിട്ടുണ്ട് അധികൃതർ. ഇല്യാസ് എന്ന വ്യക്തിയാണ് ഗോഡൗൺ നടത്തുന്നത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.