Spread the love

കോഴിക്കോട്: അത്തോളി കണ്ണിപൊയിലില്‍ എസ് ആർ ഓയില്‍ മില്ലില്‍ വൻ തീപിടിത്തം. ഇന്ന് രാവിലെ 11.30നാണ് തീപിടിത്തം ഉണ്ടായത്. കൊയിലാണ്ടിയില്‍ നിന്ന് രണ്ടും നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നീ നിലയങ്ങളില്‍ നിന്നും ഓരോ യൂണിറ്റും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.

video
play-sharp-fill

നാലുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മലാപ്പറമ്പ് സ്വദേശി ഷെെജുവിന്റേതാണ് ഓയില്‍ മില്ല്. ഇരുമ്പ് ഷീറ്റ് കൊണ്ട് പൂർണമായി നിർമിച്ച മില്ലിനുള്ളില്‍ വെളിച്ചെണ്ണയ്ക്ക് വേണ്ട കൊപ്രയും തേങ്ങയും 2000 ലിറ്ററോളം വെളിച്ചെണ്ണയും ഉണ്ടായിരുന്നു. ഇവ എല്ലാം നശിച്ചു.