video
play-sharp-fill

തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേക്ക് സമീപം പുൽക്കാടിന് തീപിടിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേക്ക് സമീപം പുൽക്കാടിന് തീപിടിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:വിമാനങ്ങൾ ലാൻഡിങ് നടത്താൻ കഴിയാതെ മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നു. പൊന്നറ പാലത്തിന് സമീപമുള്ള റൺവേക്ക് സമീപത്തെ പുൽക്കാടിനാണ് തീപിടിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായി റൺവേയിൽനിന്ന് പക്ഷികളെ തുരത്താനായി എർപോർട്ട് അതോറിറ്റി നിയോഗിച്ചിട്ടുള്ള കരാർ ജീവനക്കാർ എറിഞ്ഞ പടക്കത്തിൽ നിന്നാണ് തീ പടർന്നത്.തീപടർന്ന് പിടിക്കുന്ന വിവരം ശ്രദ്ധയിൽപെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ജീവനക്കാർ എയർപോർട്ട് കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചു. വിമാനത്താവളത്തിൽ ആദ്യമായാണ് പുൽക്കാടിന് തീ പിടിച്ച് വിമാനത്തിന് ഇറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടായത്.