ഡൽഹി:ധനകാര്യ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന അനധികൃതമായി വായ്പകള്‍ നല്‍കുന്നവരുടെ കടന്നു കയറ്റത്തിന് പരിഹാരമെന്ന നിലയില്‍ അനധികൃത വായ്പാ പ്രവർത്തനങ്ങള്‍ നിരോധിക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) തയാറാക്കിയ ബില്ലിൻ്റെ കരട് ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചതായി സി.എന്‍.ബി.സി ആവാസ് റിപ്പോർട്ട് ചെയ്യുന്നു.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (എൻ.ബി.എഫ്.സി) മൈക്രോഫിനാൻസ് കമ്പനികള്‍ക്കും ആശ്വാസം പകരുന്നതായിരിക്കും പുതിയ നിയമം. ഡിജിറ്റല്‍, ഓണ്‍ലൈന്‍ മേഖലയില്‍ അനധികൃത വായ്പാ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ നിയമം അനിയന്ത്രിതമായ ഡിജിറ്റല്‍ വായ്പാ പ്രവർത്തനങ്ങള്‍ നിരോധിക്കാന്‍ ലക്ഷ്യമിടുന്നു. അനധികൃത വായ്പാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളും നിരോധിക്കുന്നതാണ്.
നിയമാനുസൃതമായ വായ്പ ലഭ്യമാക്കുന്ന കമ്പനികളുടെ വിശദമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിന് ഒരു അതോറിറ്റി സ്ഥാപിക്കണമെന്നും കരടില്‍ പറയുന്നു. ഇത് വായ്പാ പ്രവർത്തനങ്ങള്‍ സുതാര്യമായി ട്രാക്ക് ചെയ്യുന്നതിനും അനധികൃത വായ്പക്കാരുടെ ചൂഷണത്തില്‍ നിന്ന് കടം വാങ്ങുന്നവരെ സംരക്ഷിക്കുന്നതിനും സഹായകരമാണ്.വായ്പാ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ധനമന്ത്രാലയം ബില്‍ കൊണ്ടുവരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group