
ഇനി അഭിനയിക്കുമോ?സിനിമയിലേക്കുള്ള തിരിച്ചു വരവ് ;മനസ്സ് തുറന്ന് മലയാളികളുടെ പ്രിയ നടി പാര്‍വതി
സ്വന്തം ലേഖിക
കൊച്ചി :മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് പാര്‍വതി. പാര്‍വതിയുടെ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ഇന്നും മലയാളികളുടെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.
ജയറാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ടെലിവിഷന്‍ പരിപാടികളിലും അഭിമുഖങ്ങളിലും പാര്‍വതി എത്താറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികള്‍ ഏറെ നാളായി പാര്‍വതിയോട് ചോദിക്കുന്ന ചോദ്യമാണ് എന്നാണ് സിനിമയിലേക്കുള്ള തിരിച്ചുവരവെന്ന്. എന്നാല്‍, ഇതുവരെ നടി അതിന് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഇപ്പോളിതാ, തന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറയുന്നത്.
പാര്‍വതിയുടെ വാക്കുകള്‍:
ഞാന്‍ ഇന്‍ഡസ്ട്രിയല്‍ നിന്ന് വിട്ട് പോയതായി എനിക്ക് തോന്നിയിട്ടില്ല. അഭിനയിക്കുന്നില്ല എന്ന് മാത്രമേ ഉള്ളു, എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. ജയറാം ആണെങ്കില്‍ സെറ്റിലെ കാര്യങ്ങള്‍ എല്ലാം വന്ന് പറയാറുണ്ട്. കണ്ണനും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. ലൈം ലൈറ്റ് ഞാന്‍ ഒരിക്കലും മിസ് ചെയ്തിട്ടില്ല.
ഇനി അഭിനയിക്കുമോ എന്ന് ചോദിച്ചാല്‍ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. ഇപ്പോള്‍ ആണെങ്കില്‍ എനിക്ക് മറ്റ് കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. ഞാന്‍ മാറി നില്‍ക്കാനുള്ള കാരണം കുട്ടികള്‍ക്ക് ഒപ്പം കൂടുതലും നില്‍ക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ്. എന്നാല്‍, ഇപ്പോള്‍ അതില്ല മക്കള്‍ വലുതായി.