വനിതാ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദർശനം ‘മഴവില്ല്’ ഇന്ന്; ചിൽഡ്രൻസ് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥി ഗാനരചയിതാവും പ്രമുഖ ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :കോവിഡ് മഹാമാരിയുടെ ഭീതി ഒഴിഞ്ഞ് ആരവും ആർപ്പുവിളികളുമായി തിയറ്റർ വീണ്ടും സജീവമാകുമ്പോൾ കേരളത്തിലെ ഏക വനിതാ ഫിലിം സൊസൈറ്റി മഴവില്ല് തിരിച്ചെത്തുന്നു. ഡിസംബർ 5 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ചിൽഡ്രൻസ് ലൈബ്രറിയിൽ വെച്ചാണ് ഇത്തവണത്തെ ചലച്ചിത്ര പ്രദർശനവും ചർച്ചയും.

ഒട്ടമവധി അവാർഡു ലഭിച്ച ആദ്യാവസാനം സ്ത്രീ സ്വാതന്ത്രം ചർച്ച ചെയ്യുന്ന ജിയോ ബേബിയുടെ സംവിധാനത്തിൽ നിമിഷ സജയൻ, സൂരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനാണ് ചർച്ച ചെയ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്തുത ചിത്രത്തിലെ ഗാനരചയിതാവായ പ്രമുഖ ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുല ദേവി എസ് പങ്കെടുക്കും.

2018 ലാണ് മഴവില്ല് വനിത ഫിലിം സൊസൈറ്റി രൂപീകരിക്കപ്പെട്ടത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രധാന്യമേറിയതും, സ്ത്രീപക്ഷവും, സമകാലീന പ്രസക്തിയുമുള്ള സിനിമകൾ ഒന്നിച്ചിരുന്നു കാണുവാനും ചർച്ച ചെയ്യുവാനും ആഗ്രഹിക്കുന്ന ഒരുപറ്റം സിനിമ പ്രക്ഷകരുടെ സംഘടനയാണ് മഴവില്ല്.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ (FFSI) പൂർണ്ണമെമ്പർഷിപ്പും മഴവില്ലിനുണ്ട്.സ്ത്രീകൾ മാത്രമായി പ്രവർത്തിക്കുന്ന സംഘടനയല്ല, പുരുഷന്മാരും മഴവില്ലിൽ അംഗങ്ങളാണ്. എം എൻ ശ്യാമള പ്രസിഡന്റും ഹേന ദേവദാസ് സെക്രട്ടറിയുമാണ് .

2019ലും 2018ലും ചലച്ചിത്ര പ്രദർശനവും ചർച്ചയും മഴവില്ല് സംഘടിപ്പിച്ചിരുന്നു.2020 കോവിഡിന്റെ സാഹചര്യത്തിൽ സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നില്ല.

ഹേന ദേവദാസ്
സെക്രട്ടറി
മഴവില്ല് ഫിലിം സൊസൈറ്റി
94952 13174