video
play-sharp-fill

മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്….! ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തലപ്പത്ത് ഇനി ലിസ്റ്റിന്‍ സ്റ്റീഫന്‍

മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്….! ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തലപ്പത്ത് ഇനി ലിസ്റ്റിന്‍ സ്റ്റീഫന്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ തലപ്പത്ത് ഇനി ലിസ്റ്റിൻ സ്റ്റീഫൻ.

എതിരില്ലാതെയാണ് ലിസ്റ്റിൻ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവിയും ഇനി ലിസ്റ്റിന് സ്വന്തം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിയാദ് കോക്കര്‍ മാറുന്ന ഒഴിവിലാണ് ലിസ്റ്റിൻ വരുന്നത്. കഴിഞ്ഞ അഞ്ച് ടേമിലായി സിയാദ് കോക്കറാണ് ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായിരുന്നത്.

എവര്‍ഷെെൻ മണി സെക്രട്ടറി സ്ഥാനത്തേയ്ക്കും മുരളി മുവീസ് ഉടമ വി പി മാധവൻ നായര്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.

മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ – വിതരണ കമ്പനി ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ. 2011ല്‍ ‘ട്രാഫിക്’ എന്ന സിനിമ നിര്‍മിച്ചാണ് ലിസ്റ്റിൻ നിര്‍മാണരംഗത്തെത്തുന്നത്.