ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്, ധനം വാങ്ങി അവർ ജീവനെടുപ്പിക്കും ; ചർച്ചയായി ഭാമയുടെ വാക്കുകൾ

Spread the love

നടി ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള വാക്കുകള്‍ ശ്രദ്ധ നേടുന്നു. വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം എന്നാണ് ഭാമ ചോദിക്കുന്നത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ചും പറയാതെ പറയുകയാണ് ഭാമ.

‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’, ഇതായിരുന്നു ഭാമയുടെ കുറിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ലായിരുന്നു ഭാമയും അരുണും തമ്മിലുള്ള വിവാഹം. അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കുകയും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഭാമ. സൈക്കിള്‍, കളേഴ്സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്സ് ഇന്‍ ഗോവ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.