video
play-sharp-fill

ഓൺലൈൻ ഉപകരണങ്ങൾ കേടു വരുമോ എന്ന ആശങ്ക ഇനി വേണ്ടാ ; വീട്ടുപകരണങ്ങള്‍ കേടായാല്‍     ഉപഭോക്താക്കള്‍ക്ക്  ഫ്ലിപ്കാര്‍ട്ടുമായി നേരിട്ട് ബന്ധപ്പെടാം

ഓൺലൈൻ ഉപകരണങ്ങൾ കേടു വരുമോ എന്ന ആശങ്ക ഇനി വേണ്ടാ ; വീട്ടുപകരണങ്ങള്‍ കേടായാല്‍ ഉപഭോക്താക്കള്‍ക്ക് ഫ്ലിപ്കാര്‍ട്ടുമായി നേരിട്ട് ബന്ധപ്പെടാം

Spread the love

സ്വന്തം ലേഖക

ഉപകരണങ്ങള്‍ക്ക് പെട്ടെന്ന് കേടു വരുമോ എന്ന ഭയത്തെ തുടര്‍ന്നാണ് ഒട്ടുമിക്ക ആളുകളും ഓണ്‍ലൈനില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മടി കാണിക്കുന്നത്. എന്നാല്‍, വീട്ടുപകരണങ്ങള്‍ കേടായാല്‍ ഫ്ലിപ്കാര്‍ട്ടിനെ നേരിട്ട് വിളിക്കാനുള്ള അവസരമാണ് പുതുതായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വീട്ടുപകരണങ്ങള്‍ സ്ഥാപിക്കുക, അറ്റകുറ്റപ്പണികള്‍ നടത്തുക തുടങ്ങിയ ബിസിനസിലേക്കാണ് ഫ്ലിപ്കാര്‍ട്ട് ചുവടുവെക്കുന്നത്. ഇതിന്റെ ഭാഗമായി ‘ജീവസ്’ എന്ന പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഫ്ലിപ്കാര്‍ട്ട് പുതിയ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്.

പുതിയ ബിസിനസിലൂടെ സര്‍വീസ് മേഖലയിലേക്ക് ചുവടുകള്‍ ശക്തമാക്കാനാണ് ഫ്ലിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 19,000 പിന്‍കോഡുകളിലാണ് ഈ സേവനം ലഭ്യമാക്കുക. വില്‍പ്പന സമയത്ത് ഉല്‍പ്പന്നങ്ങളുടെ ക്വാളിറ്റി ഉറപ്പുവരുത്തുന്നതിനോടൊപ്പം, വില്‍പ്പനാനന്തരവും മികച്ച സേവനം ലഭ്യമാണോ എന്ന് അറിയാന്‍ സാധിക്കും. ഇതിനായി പിന്‍കോഡുകള്‍ ഉപയോഗിച്ച്‌ സേര്‍ച്ച്‌ ചെയ്താല്‍ മതിയാകും. ഫ്ലിപ്കാര്‍ട്ടിന് പുറമേ, അര്‍ബന്‍ കമ്ബനി, മസ്റ്റര്‍ റൈറ്റ്, ഓണ്‍സൈറ്റ് ഗോ എന്നീ കമ്ബനികളും വില്‍പ്പനാനന്തര സേവനം ഉറപ്പുവരുത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group