സോളമന്റെ മണവാട്ടി സോഫിയ സ്വിച്ചോണും ചിത്രീകരണവും വാഗമണ്ണിൽ

സോളമന്റെ മണവാട്ടി സോഫിയ സ്വിച്ചോണും ചിത്രീകരണവും വാഗമണ്ണിൽ

അജയ് തുണ്ടത്തിൽ

ഗ്ലോബൽടോപ്പ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആന്റണി ഇരിഞ്ഞാലക്കുട നിർമ്മിച്ച് എം.സജീഷ് സംവിധാനം ചെയ്യുന്ന “സോളമന്റെ മണവാട്ടി സോഫിയ “യുടെ സ്വിച്ചോണും ഒപ്പം ആദ്യഘട്ട ചിത്രീകരണവും വാഗമണ്ണിൽ തുടങ്ങി. പ്രകൃതിരമണീയമായ വാഗമൺ ഹൈറ്റ്സ് റിസോർട്ടിൽ വെച്ച് ആനിസ് ആൻറണി സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും രമ്യ ആശ്വാസ് ആദ്യ ക്ലാപ്പ് നല്കുകയും ചെയ്തു.


കി ആൻ കിഷോർ, സമർത്ഥ്യമാധവൻ, തമ്പു ടി വിൽസൻ, ബേബി പ്രശംസ ആശ്വാസ്, സജാദ് ബ്രൈറ്റ്, പത്മകുമാർ, ജോളി ബാസ്റ്റിൻ എന്നിവരോടൊപ്പം മലയാളത്തിലെ പ്രശസ്തരായ സ്വഭാവനടന്മാരും അഭിനയിക്കുന്നു
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – എം സജീഷ്, നിർമ്മാണം ആൻറണി ഇരിഞ്ഞാലക്കുട, ആശ്വാസ് ശശിധരൻ, അബ്ദുൾ സലാം, താജുദീൻ ഹസ്സൻ, ഛായാഗ്രഹണം – ടി ഷമീർ മുഹമ്മദ്, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – അൽഫോൺസ് ജോസഫ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group