
സ്വന്തം ലേഖകൻ
കോട്ടയം: ഇടതുമുന്നണിയിൽ പൊട്ടിത്തെറി. കേരള കോൺഗ്രസിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു രംഗത്ത്. മുന്നണി മര്യാദ പാലിക്കാൻ കേരള കോൺഗ്രസ് തയ്യാറാവണമെന്നാണ് സിപിഐയുടെ ആവശ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരകൈമാറ്റം സംബന്ധിച്ച ധാരണ കേരള കോൺഗ്രസ് പാലിക്കാത്തതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്.
മുന്നണി മര്യാദ പാലിക്കാൻ കേരള കോൺഗ്രസ് തയ്യാറാവണമെന്ന് വി ബി ബിനു ആവശ്യപ്പെട്ടു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിൽ എൽഡിഎഫ് നേതൃത്വത്തിൽ അധികാര കൈമാറ്റം സംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതനുസരിച്ച് ഡിസംബർ 30 ന് ആദ്യ ടേം പൂർത്തിയാക്കിയ അംഗങ്ങൾ സ്ഥാനമൊഴിയണം. സിപിഐ, സിപിഎം ജനപ്രതിനിധികൾ ഈ മുന്നണി മര്യാദ പൂർണ്ണമായി പാലിച്ച് ഡിസംബർ 30 ന് രാജിവെച്ചിരുന്നു. ചിലയിടങ്ങളിൽ കേരള കോൺഗ്രസ് പ്രതിനിധികളും രാജി പ്രഖ്യാപിച്ചു. എന്നാൽ മറ്റ് പല സ്ഥലങ്ങളിലും കേരള കോൺഗ്രസ് അംഗങ്ങൾ ഇനിയും സ്ഥാനമൊഴിയാൻ തയ്യാറായിട്ടില്ലെന്ന് വി ബി ബിനു പറയുന്നു.