സൗദിയുടെ ആഗ്രഹത്തിന് ഫിഫയുടെ അംഗീകാരം; 2034 ഫിഫ ലോകകപ്പ് സൗദിയില്‍; പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോയാണ് ഇക്കാര്യം അറിയിച്ചത്.

Spread the love

 

സ്വന്തം ലേഖകൻ

 

സൂറിച്ച്‌: 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

ആതിഥേയ രാഷ്ട്രമാകാനുള്ള താല്‍പ്പര്യം അറിയിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇതോടെ സൗദി അറേബ്യയക്ക് ഫുട്ബോള്‍ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയുമെന്ന് ഏകദേശം ഉറപ്പായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഫിഫ ലോകകപ്പിന്റെ 2026ലെ പതിപ്പിന് കാനഡ, മെക്സിക്കോ, യുഎസ് തുടങ്ങിയ വടക്കേ അമേരിക്കൻ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കും. 2030ല്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് ലോകകപ്പ് നടക്കുക. ആഫ്രിക്കയില്‍ നിന്ന് മൊറോക്കോയും യൂറോപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍, സ്പെയിൻ രാജ്യങ്ങള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കും.

 

ലോകകപ്പിന്റെ ഭാഗമായുള്ള പ്രദര്‍ശന മത്സരങ്ങള്‍ക്ക് അര്‍ജന്റിന, പാരഗ്വായ്, യുറഗ്വായ് തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങള്‍ വേദിയാകും. 2034ല്‍ ഏഷ്യയില്‍ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ ആതിഥ്യമരുളും. ഫിഫ ലോകകപ്പിന്റെ വരാനിരിക്കുന്ന മൂന്നു പതിപ്പുകള്‍, അഞ്ച് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ് നടക്കുന്നത്. മത്സരങ്ങള്‍ നടക്കുന്നത് പത്ത് വ്യത്യസ്ത രാജ്യങ്ങളിലാണ്. ഇത് ഫുട്ബോളിനെ ഒരു ആഗോള കായികയിനമാക്കുന്നതായും ഇൻഫന്റീനോ ഇൻസ്റ്റഗ്രാമില്‍ പ്രതികരിച്ചു.