video
play-sharp-fill

പോളണ്ടിനെ പഞ്ഞിക്കിട്ട് മിശിഹയും പിള്ളേരും പ്രീക്വാർട്ടറിലേക്ക് ; അർജന്റീനൻ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ; ജൂലിയൻ അൽവാരസും, അലിസ്റ്ററും അർജന്റീനയ്ക്കായി ഗോൾ നേടി ; ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ മെസ്സിപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേയ്ക്ക്; പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയിലാണ്   എതിരാളി

പോളണ്ടിനെ പഞ്ഞിക്കിട്ട് മിശിഹയും പിള്ളേരും പ്രീക്വാർട്ടറിലേക്ക് ; അർജന്റീനൻ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ; ജൂലിയൻ അൽവാരസും, അലിസ്റ്ററും അർജന്റീനയ്ക്കായി ഗോൾ നേടി ; ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ മെസ്സിപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേയ്ക്ക്; പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയിലാണ് എതിരാളി

Spread the love

ദോഹ : പോളണ്ടിന്റെ പ്രതിരോധ മതിൽ തകർത്ത് അർജന്റീന. എണ്ണം പറഞ്ഞ രണ്ട് ഗോളിൽ മെസ്സിപ്പട പ്രീക്വാർട്ടറിൽ. ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ പോളണ്ടിനെ രണ്ടു ഗോളുകൾക്ക് മറികടന്നാണ് അർജന്റീന ലോകകപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. ജൂലിയൻ അൽവാരസും, അലിസ്റ്ററുമാണ് അർജന്റീനയ്ക്കായി ഗോൾ കണ്ടെത്തിയത്. ആദ്യ മത്സരത്തിൽ സൗദിയോട് തോൽവി ഏറ്റുവാങ്ങിയ മെസ്സിപ്പട ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിലേയ്ക്ക് എത്തുന്നത്. ആസ്ത്രേലിയയാണ് പ്രീക്വാർട്ടറിൽ അർജന്റീനയുടെ എതിരാളി.

കളിയിലുടനീളം നിരന്തരം പൊളണ്ട് ബോക്സ് ലക്ഷ്യമാക്കി പായുന്ന അർജന്റീനൻ താരങ്ങളുടെ മുന്നേറ്റമായിരുന്നു കണ്ടത്. കളിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമിച്ച് കളിച്ചാണ് അർജന്റീന തുടങ്ങിയത്.

പത്താം മിനിറ്റിൽ പോളണ്ട് വല ലക്ഷ്യമാക്കിയുള്ള മെസിയുടെ ഷോട്ട് ഗോൾകീപ്പർ സിസ്നി തടഞ്ഞു . 17-ാം മിനിറ്റിൽ അർജന്റീനുടെ അക്യൂനയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി . 33-ാം മിനിറ്റിൽ ഏയ്ജൽ ഡി മരിയയുടെ തകർപ്പൻ കോർണർ കിക്ക് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്നിയുടെ കൃത്യമായ ഇടപെടലില് അത് ഗോളായില്ല.36-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസ്സിക്ക് ഗോൾ ആക്കാൻ സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ സ്വഭാവം തന്നെ അർജന്റീന മാറ്റി. 47-ാം മിനിറ്റിൽ അലിസ്റ്ററിന്റെ ഗോൾ ലക്ഷ്യം കണ്ടു. 67-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ടീമിനായി രണ്ടാം ഗോളടിച്ചു. അർജന്റീനയ്ക്കായി പ്രതിരോധ മതിൽ തീർത്ത പോളണ്ടിനു എന്നാൽ ഗോൾ എന്നത് സ്വപ്നം മാത്രമായി മാറുകയായിരുന്നു.