ഹൈറേഞ്ചിലെ ഫൊറോന പള്ളി വികാരിയും വീട്ടമ്മയായ കാമുകിയും തമ്മിലുള്ള ‘കുമ്പസാരം’: വീഡിയോയും ചിത്രങ്ങളും വൈറലായതോടെ വീട്ടമ്മയും ഭർത്താവും പരാതിയുമായി രംഗത്ത്; വൈദികന്റെയും വീട്ടമ്മയുടെയും കിടപ്പറ ചിത്രങ്ങൾ പ്രചരിപ്പിച്ചവരെ തേടി സൈബർ സെൽ; വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചവർ കുടുങ്ങും

Spread the love
  1. തേർഡ് ഐ ബ്യൂറോ

തൊടുപുഴ: ഹൈറേഞ്ചിലെ ഫൊറോന പള്ളി വികാരിയും വീട്ടമ്മയുടെ തമ്മിലുള്ള അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചവരെ തേടി പൊലീസ് ഇറങ്ങുന്നു. വീട്ടമ്മയുടെയും വൈദികന്റെയും ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചവർക്കെതിരെ വീട്ടമ്മയും കുടുംബവും പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്. എന്നാൽ, പള്ളിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇപ്പോൾ വൈദികന്റെയും വീട്ടമ്മയുടെയും ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നിലെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ സൂചനകൾ.

video
play-sharp-fill

വിശുദ്ധ വാരത്തിന്റെ ആദ്യ ആഴ്ചകളിലാണ് വൈദികനും കാമുകിയായ യുവതിയും പള്ളിമേടയിൽ വച്ചു കണ്ടു മുട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. ഈ സമയത്ത് എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. വിശുദ്ധ വാരത്തിന്റെ സമയങ്ങളിൽ വൈദികനെ കാണാൻ ആരും പള്ളിയിൽ എത്തിയിരുന്നില്ല. ഈ സമയങ്ങളിലാണ് വീട്ടമ്മ പള്ളിയിലേയ്ക്കു എത്തിയിരുന്നതെന്നാണ് വിശ്വാസികളിൽ ഒരു വിഭാഗം പറയുന്നത്.

വൈദികനും വീട്ടമ്മയും തമ്മിലുള്ള അവിഹിത ബന്ധം ലോക്ക് ഡൗൺ ആയതോടെയാണ് പള്ളിമേടയിലേയ്ക്കു എത്തിയത്. ഇത്തരത്തിൽ പള്ളിമേടയിൽ ലഭിച്ച അവസരം ഇവർ ശരിക്കും മുതലെടുത്തു എന്നു തന്നെയാണ് ഒരു വിഭാഗം വിശ്വാസികൾ ഇപ്പോൾ ആരോപിക്കുന്നത്. ഇരുവരെയും കയ്യോടെ പിടികൂടാൻ പള്ളിയിലെ വിമത വിഭാഗം തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് വൈദികനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ വൈദികനെ പള്ളിയിൽ നിന്നും സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ, ഇതിനു ശേഷമാണ് വൈദികനും വീട്ടമ്മയും തമ്മിലുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയത്. വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതിനു പിന്നാലെ , സഭയിലെ ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ, ഇതിനു  കൃത്യമായി മറുപടി നൽകാൻ സഭ തയ്യാറായില്ല.

എന്നാൽ, വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ അടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെയാണ് സഭയും വൈദികരും അടക്കമുള്ളവർ പ്രതിരോധത്തിലായി മാറിയത്. ഇതോടെയാണ് പ്രതിരോധത്തിലായ സഭയുടെ ഇടപെടലിനെ തുടർന്ന് വീട്ടമ്മയുടെ അശ്ലീല ചിത്രവും വീഡിയോയും പ്രചരിപ്പിച്ചവർക്കെതിരെ സഭ തന്നെ മുൻ കൈ എടുത്ത് പരാതി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ സഭ തന്നെ തീരുമാനം എടുത്തു മുന്നോട്ടു പോകുന്നത് സംഭവം വഴി തിരിച്ചു വിടുന്നതിനു വേണ്ടിയാണെന്ന  സൂചനയും ലഭിച്ചിട്ടുണ്ട്.

എന്നാൽ, വീട്ടമ്മ ഇത്തരത്തിൽ പരാതി നൽകിയാൽ കുടുങ്ങുന്നത് സഭയിലെ ഒരു വിഭാഗം തന്നെയാണ് എന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരാതിയില്ലാതെ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. എന്തായാലും രണ്ടു ദിവസമായി  വാട്‌സ്അപ്പ് ഗ്രൂപ്പുകളിലെ ചൂടുള്ള ചർച്ചാ വിഷയം വീട്ടമ്മയുടെയും വൈദികന്റെയും ചൂടൻ വീഡിയോകളും ഫോട്ടോകളുമാണ്.

ലോക്ക് ഡൗണിൽ വികാരിയും വീട്ടമ്മയും തമ്മിലുള്ള ‘വികാര നിർഭര’ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി: ഹൈറേഞ്ചിലെ ഫൊറോന പള്ളി വികാരിയും വീട്ടമ്മയായ കാമുകിയും തമ്മിലുള്ള വീഡിയോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ; ലോക്ക് ഡൗൺ കാലത്ത് പള്ളിയിൽ ‘കുമ്പസാരിക്കാൻ’ എത്തിയ കുഞ്ഞാടും ഇടയനും തമ്മിലുള്ള രഹസ്യം നാട്ടിൽ പാട്ടായി

https://thirdeyenewslive.com/lock-down-12ok/