പ്രവുകൾക്ക് തീറ്റനൽകി; ഇന്ത്യൻ വംശജയ്ക്ക് രണ്ട് ലക്ഷത്തിലധികം രൂപ പിഴ

Spread the love

സിംഗപ്പൂർ: സിംഗപ്പൂരിൽ പ്രാവുകള്‍ക്ക് തീറ്റ നല്‍കിയതിന് ഇന്ത്യൻ വംശജയ്ക്ക് രണ്ട് ലക്ഷത്തിലധികം രൂപ പിഴ ചുമത്തി. സിംഗപ്പൂർ വൈല്‍ഡ് ലൈഫ് ആക്‌ട് പ്രകാരം ഷണ്‍മുഖനാഥൻ ഷംല എന്ന സ്ത്രീയ്ക്കാണ് 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,27,556 രൂപ) പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.

video
play-sharp-fill

ടോ പായോ ഹൗസിംഗ് എസ്റ്റേറ്റിലെ താമസക്കാരിയായ ഷംല, ആറുമാസത്തിനിടെ ഒമ്പത് തവണ പ്രാവുകള്‍ക്ക് തീറ്റ നല്‍കിയതായി കണ്ടെത്തി. ഇതില്‍ നാല് കുറ്റപത്രങ്ങളില്‍ ഇവർ കുറ്റസമ്മതം നടത്തി. ബാക്കി അഞ്ച് കേസുകള്‍ കൂടി പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

2025 ജൂലൈ മുതല്‍ 2026 ജനുവരി വരെയുള്ള കാലയളവില്‍ നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇവർ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നത് തുടർന്നു. നിയമത്തോടുള്ള നിരന്തരമായ അവഗണന എന്ന് ചൂണ്ടിക്കാണിച്ചാണ് ഇവർക്ക് പിഴ വിധിച്ചിരിക്കുന്നത്. സിംഗപ്പൂരിലെ നിയമപ്രകാരം വന്യജീവികള്‍ക്ക് അനുമതിയില്ലാതെ തീറ്റ നല്‍കുന്നവർക്ക് ഓരോ തവണയും 10,000 ഡോളർ വരെ പിഴ ശിക്ഷ ലഭിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group