
ഫെഡറല്‍ ബാങ്ക് അപ്രന്റീസ് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവ് വന്നിട്ടുള്ളത്. താല്പര്യമുള്ളവര് എന്‍ടിഎസ് അപ്രന്റീസ് പോര്‍ട്ടല്‍ മുഖേന മാര്‍ച്ച് 17 വരെ അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
ഫെഡറല്‍ ബാങ്ക് ഗ്രാജ്വേറ്റ് അപ്രന്റീസ് റിക്രൂട്ട്മെന്റ്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
(1973ലെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിന് കീഴില്‍ നടക്കുന്ന നിയമനം). ഒരു വര്‍ഷമാണ് പരിശീലന കാലാവധി.
പ്രായപരിധി
28 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. 1998 മാര്‍ച്ച് 1ന് ശേഷം ജനിച്ചവര്‍.
യോഗ്യത
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴില്‍ നിന്ന് ഡിഗ്രി യോഗ്യത നേടിയിരിക്കണം.
മറ്റെവിടെയെങ്കിലും അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് കഴിഞ്ഞവരായിരിക്കരുത്.
ഒരു വര്‍ഷത്തിന് മുകളില്‍ ജോലി എക്സ്പീരിയന്‍സ് ഉള്ളവരായിരിക്കരുത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും
തിരഞ്ഞെടുപ്പ്
അപേക്ഷകര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത്, തുടര്‍ന്ന് പേഴ്സണല്‍ ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ (NATS Portal) രജിസ്റ്റര്‍ ചെയ്യണം. ശേഷം ലഭിക്കുന്ന എന്‍ റോള്‍മെന്റ് ഐഡി സൂക്ഷിക്കുക. രജിസ്ട്രേഷന് ശേഷം ചുവടെ നല്‍കിയിരിക്കുന്ന ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ തുറന്ന് നേരിട്ട് അപേക്ഷിക്കണം. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് ചുവടെ നല്കിയ വിജ്ഞാപനം കാണുക.
അപേക്ഷ: https://nats.education.gov.in/ , https://nats.education.gov.in/student_type.php



