
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ യുഡിഎഫ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അഡ്വ. ഫാത്തിമ തഹലീയ. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമാണ് ഫാത്തിമ തഹലീയ.
കോഴിക്കോട് കോർപ്പറേഷനില്‍ കുറ്റിച്ചിറയില്‍ നിന്നാണ് ഫാത്തിമ മത്സരിച്ച് വൻ ലീഡില്‍ വിജയിച്ചത്. എല്‍ഡിഎഫിന്റെ ഐഎൻഎല്‍ സ്ഥാനാർത്ഥി വി പി റഹിയാനത്തിനെയായിരുന്നു ഫാത്തിമ തോല്‍പ്പിച്ചത്. യുഡിഎഫിന്റെ എസ് വി മുഹമ്മദ് ഷമീല്‍ തങ്ങള്‍ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും മത്സരിക്കുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി കവിത അരുണ്‍, കൗണ്‍സില്‍ പാർട്ടി ലീഡറായി പി സക്കീറും മത്സരിക്കുന്നു.
ഇത്തവണ കോഴിക്കോട് കോർപ്പറേഷനില്‍ 76 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 35, യുഡിഎഫ് 28, എൻഡിഎ 13 എന്നിങ്ങനെയാണ് സീറ്റ് നില. ആർക്കും കേവലഭൂരിപക്ഷമില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോഴിക്കോട് കോർപ്പറേഷൻ എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. എല്‍ഡിഎഫ് 50, യുഡിഎഫ് 18, എൻഡിഎ ഏഴ് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റ് നില.

Whatsapp Group 1 | Whatsapp Group 2 |Telegram Group


