play-sharp-fill
ആറ്റുവെള്ളം കണ്ടാൽ ഫാത്തിമക്ക് പ്രായം വെറും സംഖ്യ മാത്രം ; തൊണ്ണൂറിലും പേരമക്കൾക്കൊപ്പം വള്ളം തുഴഞ്ഞ് ഫാത്തിമ

ആറ്റുവെള്ളം കണ്ടാൽ ഫാത്തിമക്ക് പ്രായം വെറും സംഖ്യ മാത്രം ; തൊണ്ണൂറിലും പേരമക്കൾക്കൊപ്പം വള്ളം തുഴഞ്ഞ് ഫാത്തിമ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: തൊണ്ണൂറുകാരി ഫാത്തിമയ്ക്ക് ആറ്റുവെള്ളം കണ്ടാൽ പ്രായം വെറും സംഖ്യ മാത്രമാവും. ഒപ്പം മനസ്സും ശരീരവും കൊച്ചു കുട്ടികളെ പോലെയും.

തന്റെ തൊണ്ണൂറാമത്തെ വയസിലും ഫാത്തിമയ്ക്ക് വള്ളവും വെള്ളവും ഹരമാണ്. വെള്ളപ്പൊക്കമെത്തിയാൽ പേരമക്കളെയും വള്ളത്തിൽ കയറ്റി തൊടിയിലാകെ തുഴഞ്ഞുനടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവാറ്റുപുഴ കിഴക്കേക്കര കോട്ടപ്പടിക്കൽ പരേതനായ മുഹമ്മദിെന്റ ഭാര്യയാണ് ഫാത്തിമ. പെരിയാറിെന്റ തീരത്ത് ആലുവ തോട്ടുമുഖത്താണ് ഫാത്തിമയുടടെ ജനനം. ചെറുപ്പകാലത്ത് പെരിയാറിലാണ് തുഴയിൽ പരിശീലനം നേടിയത്.

വിവാഹശേഷം എത്തിയത് മൂവാറ്റുപുഴയാറിെന്റ തീരത്തും. ഓരോ വർഷവും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ വിശാലമായ പുരയിടവും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. അപ്പോൾ വീട്ടിലെ സ്വന്തം വള്ളം ഇറക്കി ഫാത്തിമ തുഴഞ്ഞുനടക്കും.

ആദ്യകാലങ്ങളിൽ ഭർത്താവും മക്കളുമൊക്കെയായിരുന്നു വള്ളത്തിൽ ഫാത്തിമയ്‌ക്കൊപ്പം ഉണ്ടാവുക. ഇത്തവണാകട്ടെ പേരക്കുട്ടികളാണ് കൂട്ടിനുണ്ടായത്.

കനത്ത മഴയിൽ ത്രിവേണി സംഗമത്തിന് തൊട്ടു മുകളിൽ കോതമംഗലം പുഴയുടെ ഓരത്താണ് ഫാത്തിമയുടെ വീട്. പുഴ നിറഞ്ഞ് കവിഞ്ഞതോടെ ഇവരുടെ വീടിെന്റ പരിസരത്തെല്ലാം വെള്ളം കയറിയിരുന്നു.

മൂന്നു ദിവസത്തോളം ആറ്റുവെള്ളം പുരയിടത്തിൽ നിറഞ്ഞുകിടന്നു. ഇതോടെ പ്രായം മറന്ന് ഫാത്തിമ പേരമക്കൾക്കൊപ്പം വള്ളംകളിച്ച് നല്ല മെയ് വഴക്കത്തോടെ ഫാത്തിമ തുഴച്ചിൽക്കാരിയായി.

Tags :