play-sharp-fill
കൊല്ലത്ത് ദേവനന്ദയുടെ കഥ കേൾക്കുമ്പോൾ കോഴിക്കോട്ടുകാരുടെ മനസിൽ നീറുന്നത് സന ഫാത്തിമ

കൊല്ലത്ത് ദേവനന്ദയുടെ കഥ കേൾക്കുമ്പോൾ കോഴിക്കോട്ടുകാരുടെ മനസിൽ നീറുന്നത് സന ഫാത്തിമ

സ്വന്തം ലേഖകൻ

കാസർഗോഡ്: കൊല്ലത്ത് വീട്ടിൽ കളിച്ചു കൊണ്ടിരുന്ന ആറുവയസുകാരി ദേവനന്ദയുടെ തിരോധാനവും മരണ വാർത്തകളും കാണുമ്പോൾ കാസർഗോഡ് ജില്ലയിൽ പലരുടേയും മനസിൽ ഓടിയെത്തിയത് സന ഫാത്തിമയായിരുന്നു. രണ്ടര വർഷം മുമ്പായിരുന്നു സമാനമായ സാഹചര്യത്തിൽ സന ഫാത്തിമയേയും കാണാതാവുന്നത്.

 

2017 ആഗസ്റ്റ് മൂന്നിനാണ് പാണത്തൂരിലെ ഇബ്രാഹിമിൻറെയും ഹസീനയുടെയും മകളായ നാലുവയസുകാരി സനയെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കേ അപ്രതീക്ഷമായത്. നാടോടിസംഘങ്ങളോ മറ്റാരെങ്കിലുമോ തട്ടിക്കൊണ്ടു പോയതാണെന്ന സംശയത്തിൽ നാടെങ്ങും വിശദമായ അന്വേഷണങ്ങൾ നടന്നു.അതിർത്തി കടന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോലും പോലീസ് അന്വേഷണം നടന്നു. കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും വച്ച സന്ദേശങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലും സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എല്ലാവരുടെയും പ്രാർഥനകളിൽ അവൾ നിറഞ്ഞ ദിനങ്ങളായിരുന്നു അന്ന്.വീടിനടുത്തുള്ള നീർച്ചാലിൻറെ അടുത്തു നിന്ന് കുട്ടിയുടെ ചെരിപ്പും കുടയും കിട്ടിയതുമാത്രമായിരുന്നു കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച തെളിവ്. ഒടുവിൽ ആറു ദിവസത്തെ അന്വേഷണങ്ങൾക്കു വിരാമമായി പാണത്തൂർ പവിത്രങ്കയം പുഴയിൽ നിന്നാണ് സനയുടെ ജീവനറ്റ ശരീരം കണ്ടെടുത്തു. വീടിനടുത്തു കൂടി ഒഴുകുന്ന നീർച്ചാൽ ചെന്നുചേരുന്നതും ഈ പുഴയിലാണ്. കളിക്കുന്നതിനിടെ നീർച്ചാലിനടുത്തെത്തിയ കുട്ടി കാലുതെറ്റി വീണതായിരിക്കാം എന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിച്ചേർന്നു.