video
play-sharp-fill

മദ്യപസംഘത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവം ; നാല് പ്രതികളിൽ ഒരാൾ പോലീസിൽ കീഴടങ്ങി

മദ്യപസംഘത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവം ; നാല് പ്രതികളിൽ ഒരാൾ പോലീസിൽ കീഴടങ്ങി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ആയൂരിൽ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളിൽ ഒരാൾ പോലീസിൽ കീഴടങ്ങി. ആയൂർ മലപ്പേരൂർ സ്വദേശി മോനിഷാണ് ചടയമംഗലം പോലീസിൽ കീഴടങ്ങിയത്. കേസിൽ ഇനി മൂന്നുപേരെ കൂടി പിടികൂടാനുണ്ട്.

കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് വന്ന മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ പെൺകുട്ടിയുടെ പിതാവിനെ മർദിച്ചത്. ഇതിൽ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി സ്വദേശി ആൻസൺ,ആയൂ‍‍ർ സ്വദേശികളായ ഫൈസൽ ,നൗഫൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സംഭവം വിവാദമാകുകയും വാർത്തയാകുകയും ചെയ്തതോടെ ഭയന്ന് ഒളിവിൽ പോകുകയായിരുന്നുവെന്നാണ് കീഴടങ്ങിയ മോനിഷ് പൊലീസിനോട് പറഞ്ഞത്

Tags :