പ്രണയിനിയെ സ്വന്തമാക്കാന്‍ ബിഷപ് അനുവദിച്ചില്ല; പ്രിയതമയെ സ്വന്തമാക്കാന്‍ യാക്കോബായ സഭയില്‍ ചേര്‍ന്നു; കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം കഴിച്ച വികാരിയച്ചന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍
പാലക്കാട്: രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ പുരോഹിതനായിരുന്ന ഫാ. പ്രിന്‍സണ്‍ മഞ്ഞളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പ്രിന്‍സണ്‍ അച്ചന്‍ സഹപ്രവര്‍ത്തകയായ കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. ഇതിനായി ബിഷപ്പിന്റെ അനുവാദവും തേടി. പക്ഷേ, കന്യാസ്ത്രീയെ വിവാഹം കഴിക്കാന്‍ സഭയും ബിഷപ്പും അനുവാദം നല്‍കിയില്ല.
ഇതേത്തുടര്‍ന്ന് ഫാദര്‍ പ്രിന്‍സണ്‍ പുരോഹിതര്‍ക്ക് വൈവാഹികജീവിതം അനുവദിച്ചിട്ടുള്ള യാക്കോബായ സഭയില്‍ ചേരുകയും പ്രണയിച്ച കന്യാസ്ത്രീയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹാശംസകള്‍ നേര്‍ന്ന് കൊണ്ട് ജയിംസ് പീറ്റര്‍ പങ്ക് വച്ച പോസ്റ്റ്;
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘രാമനാഥപുരം രൂപതയിലെ ഉക്കടം (കോയമ്പത്തൂര്‍) സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരുന്ന ഫാ. പ്രിന്‍സണ്‍ മഞ്ഞളി ഒരു കന്യാസ്ത്രീയെ പ്രണയിച്ചു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും, ആഗ്രഹം രൂപത ബിഷപ്പിനെ അറിയിക്കുകയും ചെയ്തു. മാന്യമായി ജീവിക്കുന്നതതോ, കണ്ടോ ശീലമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു ആ അഭ്യര്‍ത്ഥന ബിഷപ്പ് നിഷേധിച്ചു. അങ്ങനെ അദ്ദേഹം യാക്കോബായ സഭയില്‍ ചേര്‍ന്ന് സ്‌നേഹിച്ച സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.പ്രിന്‍സന്‍ മഞ്ഞളിക്കും വധുവിനും മംഗളാശംസകള്‍ നേരുന്നു.’